കട്ടപ്പനയിൽ നിന്ന് ശ്രീ പെരുമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര 20ന്
കട്ടപ്പനയിൽ നിന്ന് ശ്രീ പെരുമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര 20ന്

ഇടുക്കി: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്ന് ശ്രീപെരുമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര സംഘടിപ്പിക്കും. 20ന് രാവിലെ 9ന് കട്ടപ്പന ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന
യാത്ര മുൻ ഡി.സി.സി പ്രസിഡ് അഡ്വ. ജോയി തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.
21ന് ശ്രീപെരുമ്പത്തൂരിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ. എം ആഗസ്‌തി ഉദ്ഘാടനം ചെയ്യും. ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചറിയിച്ച ശക്തമായ ഭരണാധികാരിയായിരുന്നു രാജീവ്ഗാന്ധി എന്ന് ഭാരവാഹികൾ പറഞ്ഞു. വർഗീയ ഫാസിസ്റ്റ് ശക്തികളോട് ഒരിക്കലും സന്ധി ചെയ്യാതെ ഭാരതത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ അദ്ദേഹംശ്രദ്ധിച്ചിരുന്നു. ഈ നിലപാട് മൂലമാണ് അദ്ദേഹത്തിന് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്. രാജീവ് ഗാന്ധിയെ പോലെ ഒരു ഭരണാധികാരിയുടെ അഭാവം ഈകാലയളവിൽ ഭാരത ജനത തിരിച്ചറിയുന്നുവെന്നത് യാഥാർഥ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, കെ.ഡി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?






