കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ കട്ടപ്പന ഫൊറോന എസ്എംവൈഎന്റെയും സഹകരണത്തോടെ മഴക്കാല പൂര്‍വ്വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ശുചികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിലൂടെ നാം രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നതെന്ന് കെ.ജെ ബെന്നി പറഞ്ഞു. കട്ടപ്പന പള്ളിക്കവല, അമ്പലക്കവല, ഓസാനം സ്‌കൂള്‍, ഇടുക്കിക്കവല ബൈപ്പാസ് റോഡ്, കോടതി റോഡ് തുടങ്ങിയ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് എസ്എംവൈഎം പ്രവര്‍ത്തകരുടെയും വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബിയുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തത്. എസ്എംവൈഎം ഫോറോന ഡയറക്ടര്‍ ഫാദര്‍ നോബി വെള്ളാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത ്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍,എസ്എംവൈഎം ഫൊറോന പ്രസിഡന്റ് അലന്‍ എസ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






