വെണ്‍മണിയില്‍ ടൂറിസ്റ്റ് ബസ് ടവേരയില്‍ ഇടിച്ചശേഷം റബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറി

വെണ്‍മണിയില്‍ ടൂറിസ്റ്റ് ബസ് ടവേരയില്‍ ഇടിച്ചശേഷം റബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറി

Nov 30, 2025 - 13:58
 0
വെണ്‍മണിയില്‍ ടൂറിസ്റ്റ് ബസ് ടവേരയില്‍ ഇടിച്ചശേഷം റബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറി
This is the title of the web page

ഇടുക്കി: വെണ്‍മണിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടമായി ടവേരയില്‍ ഇടിച്ചശേഷം റബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറി. എറണാകുളത്തുനിന്ന് ചെറുതോണിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ 10ഓടെ വെണ്മണിക്കുസമീപം ബ്ലാത്തിക്കവലയിലാണ് അപകടം. കള്ളിപ്പാറയില്‍നിന്ന് ബ്ലാത്തിക്കവലയിലേക്കുള്ള ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായി മുന്നില്‍പോയ ടവേരയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ തോട്ടത്തിലേക്ക് തെന്നിനീങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഇതുവഴി എത്തുന്ന ടൂറിസ്റ്റ് ബസുകളും വലിയ ചരക്ക് വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow