അന്തരിച്ച സഹപാഠിയുടെ വീട് നിര്‍മാണത്തിന് ധനസഹായം: മാതൃകയാക്കാം ഓര്‍മക്കൂട്ട് കൂട്ടായ്മയെ
അന്തരിച്ച സഹപാഠിയുടെ വീട് നിര്‍മാണത്തിന് ധനസഹായം: മാതൃകയാക്കാം ഓര്‍മക്കൂട്ട് കൂട്ടായ്മയെ
ഇടുക്കി: അകാലത്തില്‍ അന്തരിച്ച പ്രിയ സുഹൃത്തിന്റെ കുടുംബത്തിന് വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളിലെ സഹപാഠികളുടെ സഹായഹസ്തം. സ്‌കൂളിലെ 1989-90 എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മയായ 'ഓര്‍മക്കൂട്ട് 90'ലെ അംഗങ്ങളാണ്, സഹപാഠിയായിരുന്ന ഷാജിമോന്‍ സെബാസ്റ്റ്യന്റെ കുടുംബത്തിന്റെ വീട് നിര്‍മാണത്തിന് ധനസഹായം നല്‍കിയത്. 29 വര്‍ഷംമുമ്പാണ് ഷാജിമോന്‍ അന്തരിച്ചത്. നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ ഇദ്ദേഹത്തിന്റെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കുശേഷം സഹപാഠികള്‍ വീട്ടിലെത്തി ധനസഹായം അമ്മയ്ക്ക് കൈമാറി. ചടങ്ങിനുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. നിരവധി കാരുണ്യ, സന്നദ്ധ, സേവന പ്രവര്‍ത്തനങ്ങളാണ് ഓര്‍മക്കൂട്ട് കൂട്ടായ്മ നടത്തിവരുന്നത്.
കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍മാരായ റൂബി ചോങ്കരയില്‍, സണ്ണി മാനോലി, ജോജോ കുന്നേല്‍, ബിജു സി ആര്‍, ലൗലി ജോര്‍ജ്, വിന്‍സന്റ് പ്ലാത്തോട്ടം, സജി തറപ്പുതൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?