പഴയവിടുതി ഗവ. യുപി സ്‌കൂള്‍ മുറ്റത്ത് പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍
പഴയവിടുതി ഗവ. യുപി സ്‌കൂള്‍ മുറ്റത്ത് പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍

ഇടുക്കി: പഴയവിടുതി ഗവ. യുപി സ്‌കൂള്‍ മുറ്റത്ത് പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സൗഹൃദം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്. കാര്‍ഷികരംഗത്ത് വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കുന്നതിനൊപ്പമാണ് പഴയവിടുതി സ്‌കൂളില്‍ ചെടികളും പരിപാലിക്കുന്നത്. ഇതില്‍ ഏറ്റവും ആകര്‍ഷണീയം പൂത്ത് നില്‍ക്കുന്ന ജമന്തി പൂക്കള്‍ തന്നെ. ജമന്തി മാത്രമല്ല, ചെടി ചട്ടികളില്‍ വിവിധ ഇനം ബോള്‍സ്, വള്ളിയില്‍ പടര്‍ന്ന് കയറി എന്നും പൂക്കള്‍ നല്‍കുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധി പൂക്കളാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ഇവയുടെ പരിപാലനവും വിദ്യാര്‍ഥികള്‍ തന്നെയാണ് നടത്തുന്നതെങ്കിലും നിര്‍ദ്ദേശവും സഹായങ്ങളുമായി അധ്യാപകരും പിടിഎയും ഒപ്പമുണ്ട്.
What's Your Reaction?






