പുളിയന്‍മലയില്‍ നെസ്റ്റ് ഗ്രൂപ്പ് ഇഫ്താര്‍ വിരുന്ന് നടത്തി
പുളിയന്‍മലയില്‍ നെസ്റ്റ് ഗ്രൂപ്പ് ഇഫ്താര്‍ വിരുന്ന് നടത്തി

ഇടുക്കി: നെസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന ആംബുലന്‍സിന്റെ താക്കോല്‍ ദാനവും നടത്തി. പുളിയന്മല നെസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പുളിയന്മല ഷറഫുള്‍ മുസ്ലിം ജമാ അത്ത് ഇമാം ഷൌക്കത്ത് മൗലവിക്ക് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ജഹാഗിര്‍, സ്‌കൈലാര്‍ക് ജോണി, ഹൈറേഞ്ച് ഫെര്‍ട്ടിലൈസര്‍ മാനേജിങ് ഡയറക്ടര്‍ ജിജു ജോസഫ് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറി. ഇഫ്താര്‍ വിരുന്നില്‍ ജോയി വെട്ടിക്കുഴി, ഇബ്രാഹിംകുട്ടി കല്ലാര്‍, മാത്യു ജോര്‍ജ്, വിആര്‍ സജി, സിബി കൊല്ലംകുടി, കെപി ബഷീര്‍, ഷൗക്കത്ത് മൗലവി, യൂസഫ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






