ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഉപ്പുതറ ആശുപത്രി പടിക്ക് സമീപം രോഗിയുമായ വന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ താഴെക്കാട്ട് പടിഞ്ഞാറ്റേതില്‍ കെ ബാബു, അധ്യാപിക നരുവേലില്‍ പ്രതിഭയും, ഡ്രൈവര്‍ തുമ്പശേരി അജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബാബുവിന് പ്രഷര്‍ കുറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
What's Your Reaction?






