തോപ്രാംകുടി സഹകരണ ബാങ്കില്‍ നിക്ഷേപകയുടെ സത്യഗ്രഹ സമരം
തോപ്രാംകുടി സഹകരണ ബാങ്കില്‍ നിക്ഷേപകയുടെ സത്യഗ്രഹ സമരം

ഇടുക്കി: തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപക സത്യഗ്രഹ സമരം നടത്തി.
കീരിത്തോട് കളരിക്കല്‍ സരസ്വതി തങ്കപ്പനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപിച്ച തുക 2023 മുതല്‍ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ് രോഗിയായ വീട്ടമ്മ ബാങ്കിലെത്തി പ്രതിഷേധിച്ചത്. 5,12,000 ഇവര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്.ബാങ്ക് അധികൃതരെ വിളിച്ചാല്‍ മറുപടി ലഭിക്കാതെ വന്നതിനാലാണ് ബാങ്കില്‍ വന്ന് സമരം നടത്തിയതെന്ന് സരസ്വതി പറഞ്ഞു. ലോണുകള്‍ തിരിച്ചുപിടിക്കാനുള്ള ബുദ്ധിമുട്ടും സമാശ്വാസ നിധി വൈകുന്നതിനാലും ബാങ്കിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മുരിക്കാശേരി പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും ശനിയാഴ്ച സ്റ്റേഷനില്‍ എത്തി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നുമുള്ള ഉറപ്പിലാണ് വീട്ടമ്മ തിരികെ പോയത്.
What's Your Reaction?






