കെ.എസ്.യു. ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കെ.എസ്.യു. ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനംചെയ്തു. പഠിക്കുന്ന ക്യാമ്പസിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റല്‍ സൗകര്യവും അധികാരികളുടെ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും നേതാക്കള്‍ പറഞ്ഞു. ചെറുതോണി ടൗണില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തില്‍ പൊലീസ് തടഞ്ഞു. ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷനായി. കെപിസിസി അംഗം എ പി ഉസ്മാന്‍, സോയിമോന്‍ സണ്ണി, അസ്‌ലാം ഓലിക്കല്‍, അനില്‍ ആനിക്കനാട്ട്, സി പി സലിം, കെ എം ജലാലുദീന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

