കരിങ്കുളം ഗവ. എല്‍പി സ്‌കൂളില്‍ ക്ലാസ് റൂം ലാബ് തുറന്നു
കരിങ്കുളം ഗവ. എല്‍പി സ്‌കൂളില്‍ ക്ലാസ് റൂം ലാബ് തുറന്നു
ഇടുക്കി: അയ്യപ്പന്‍കോവില്‍ കരിങ്കുളം ഗവ. എല്‍പി സ്‌കൂളിലെ ക്ലാസ് റൂം ലാബ് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും പഠനസംബന്ധമായ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും നടത്താനുമാണ് കട്ടപ്പന ബിആര്‍സി ലാബ് തയാറാക്കിയത്. പഞ്ചായത്തംഗം ബി ബിനു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, എഇഒ രാജശേഖരന്‍ സി, ഹെഡ്മാസ്റ്റര്‍ എ എല്‍ ശ്രീനിവാസന്‍, സീനിയര്‍ അസിസ്റ്റന്റ് ഗിരീഷ് പി എന്‍, പിടിഎ പ്രസിഡന്റ് ജ്യോത്സന, ബിനുമോന്‍ കെ എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

