മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രം പുസ്തകമായി പുറത്തിറക്കി: ഉള്ളടത്തില്‍ സ്പാനിഷ് മിഷനറിമാരുടെ കത്തുകളും കുറിപ്പുകളും

മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രം പുസ്തകമായി പുറത്തിറക്കി: ഉള്ളടത്തില്‍ സ്പാനിഷ് മിഷനറിമാരുടെ കത്തുകളും കുറിപ്പുകളും

Oct 23, 2025 - 14:06
 0
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രം പുസ്തകമായി പുറത്തിറക്കി: ഉള്ളടത്തില്‍ സ്പാനിഷ് മിഷനറിമാരുടെ കത്തുകളും കുറിപ്പുകളും
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ ആദ്യ മൈനര്‍ ബസിലിക്കയായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രം പുസ്തക രൂപത്തില്‍ തയാറാക്കി. സ്പാനിഷ് മിഷനറിമാരായ വൈദികരും ബിഷപ്പുമാരും അയച്ച കത്തുകളും കുറിപ്പുകളും ഉപയോഗിച്ചാണ് മൂന്നാര്‍ ബസിലിക്ക ആദ്യകാല മിഷണറി ലിഖിതങ്ങളില്‍ എന്ന പേരില്‍ മൂന്നു ഭാഷകളിലായി പുസ്തകം തയാറാക്കിയത്. മൂന്നാറിന്റെ ചരിത്രവും പുസ്തകത്തില്‍ പറയുന്നു. വിജയപുരം രൂപതയിലെ വൈദികരായ ഫാ. അനോഷ് എബ്രഹാം, ഫാ. ആന്റണി പാട്ടപ്പറമ്പില്‍, ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ അധ്യാപകന്‍ ജി സോജന്‍ എന്നിവര്‍ചേര്‍ന്നാണ് തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളില്‍ പുസ്തകം രചിച്ചത്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പെ മൂന്നാറിലെത്തിയ സ്പാനിഷ് മിഷനറിമാരായ വൈദികരും ബിഷപ്പുമാരും അയച്ച കത്തുകളും കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍മലീത്ത സഭയുടെ സ്‌പെയിനിലെ നവാറ പ്രോവിന്‍സില്‍നിന്നുള്ള ഫാ. അല്‍ഫോന്‍സ് മരിയ ഒസിഡിയാണ് 1893ല്‍ വരാപ്പുഴ രൂപതയില്‍ വൈദികനായെത്തി, 1894ല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറിലെത്തിയത്. തുടര്‍ന്ന് മലമുകളില്‍ ഓല കൊണ്ടുമേഞ്ഞ ആദ്യ മൗണ്ട് കാര്‍മല്‍ പള്ളി സ്ഥാപിച്ചു. 1900 മുതല്‍ അദ്ദേഹവും തുടര്‍ന്ന് മൂന്നാറില്‍ സേവനമനുഷ്ഠിച്ച മിഷനറിമാരും ഇവിടം സന്ദര്‍ശിച്ച ബിഷപ്പുമാരും മൂന്നാറിനെപ്പറ്റി സ്പാനിഷ്- ഫ്രഞ്ച് ഭാഷകളില്‍ എഴുതി സ്വദേശത്തേയ്ക്ക് അയച്ച കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളും ഏറെയാണ്. ഹൈറേഞ്ചിലെ ആദ്യ പള്ളിയായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളി 2024 മേയ് 25നാണ് ബസിലിക്കയായി ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം പള്ളി തിരുനാളിനോടനുബന്ധിച്ചുനടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തു. മൗണ്ട് കാര്‍മല്‍ പള്ളിയുടെ ചരിത്രത്തോടൊപ്പം മൂന്നാറിന്റെ ചരിത്രാന്വേഷികള്‍ക്ക് കൂടി സഹായകമാകുന്ന ഉള്ളടക്കമാണ് പ്രണാത ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow