കാട്ടാനയ്ക്ക് പിന്നാലെ ചെന്നായ്ക്കള്‍: പൊറുതിമുട്ടി മറയൂര്‍ ഇന്ദിരാനഗറിലെ താമസക്കാര്‍
കാട്ടാനയ്ക്ക് പിന്നാലെ ചെന്നായ്ക്കള്‍: പൊറുതിമുട്ടി മറയൂര്‍ ഇന്ദിരാനഗറിലെ താമസക്കാര്‍
ഇടുക്കി: മറയൂര്‍ മേഖലയില്‍ കാട്ടാനയ്ക്ക് പിന്നാലെ ചെന്നായ്ക്കളുടെ ശല്യവും രൂക്ഷമായി. ബാബു നഗറിലും ഇന്ദിരാനഗറിലുമാണ് വന്യമൃഗ ഭീഷണി. കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷിനാശമുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചെന്നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. കഴിഞ്ഞദിവസം രണ്ട് ആടുകളെ ചെന്നായ്ക്കള്‍ പിടിച്ചുകൊണ്ടുപോയിരുന്നു. ഇന്ദിരാനഗറിലെ വീട്ടുമുറ്റം വരെ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം എത്തിയിരുന്നു. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. വീട്ടുവളപ്പിലെ കരിമ്പ്, വാഴ, തെങ്ങ്, തീറ്റപ്പുല്ല് തുടങ്ങിയവയെല്ലാം നാമാവശേഷമാക്കി. രാത്രി മുഴുവന്‍ കൃഷിയിടങ്ങളില്‍ തമ്പടിക്കുന്ന കാട്ടാനകള്‍ പുലര്‍ച്ചെയോടെയാണ് കാടുകളിലേക്ക് മടങ്ങുന്നത്. ഇവറ്റകളെ തുരത്താന്‍ വനപാലകര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പടക്കം പൊട്ടിച്ച് ആനകളെ അകറ്റുന്നതിനുപകരം ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?

