പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവര്‍ വണ്ടന്‍മേട് പൊലീസിന് വിവരം കൈമാറുകയും ആയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പ്രതിക്ക് 18 വയസ് പൂര്‍ത്തിയായതേയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോര്‍സ്റ്റല്‍ സ്‌കൂളിലേയ്ക്ക് അയച്ചു.
What's Your Reaction?