ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവുകള്‍ മന്ത്രിയുടെ അറിവോടെയെന്ന് സംശയം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവുകള്‍ മന്ത്രിയുടെ അറിവോടെയെന്ന് സംശയം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

Mar 25, 2025 - 16:07
Mar 25, 2025 - 16:11
 0
ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവുകള്‍ മന്ത്രിയുടെ അറിവോടെയെന്ന് സംശയം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
This is the title of the web page

ഇടുക്കി: ജലവിഭവ വകുപ്പ് തുടര്‍ച്ചയായി ഇറക്കുന്ന ജനദ്രോഹ ഉത്തരവുകള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അറിവോടെയാണോയെന്ന് സംശയിക്കുന്നതായി ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ നടപ്പാക്കിയതിന് പുറമേ ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബഫര്‍ സോണ്‍ ഉത്തരവ് വ്യാപിപ്പിച്ച് ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഈനടപടി സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം രൂക്ഷമാക്കും. കഴിഞ്ഞ ജനുവരി 20നാണ് ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കിയത്. 2021ലെ ഡാം സുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ഡാമുകളിലും ഈ ഉത്തരവ് ബാധകമാണ്. കൂടാതെ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണല്‍, ബണ്ട്, കനാലുകള്‍, തടയണകള്‍, നദികള്‍, അരുവികള്‍, തടാകങ്ങള്‍, കൈതോടുകള്‍, കുളം, വാട്ടര്‍ ടാങ്കുകള്‍, എന്നിവക്ക് ചുറ്റും ഈ ഉത്തരവ് പ്രകാരം ബഫര്‍ സോണ്‍ വന്നുകഴിഞ്ഞു. ഒരുകിലോമീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെയാണ് ബഫര്‍ സോണ്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഡാമിനുചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുമെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ആശാസ്ത്രീയമായ ഈ നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രിക്ക് പറയാനുള്ളത് വ്യക്തമാക്കണമെന്നും ബിജോ മാണി പറഞ്ഞു.
ജില്ലയില്‍ നിലവില്‍ ഖനനത്തിന് ഒട്ടേറെ വിലക്കുകളുണ്ട്. ദുരന്ത നിവാരണ നിയമം നടപ്പാക്കിയിട്ടുള്ള 13 പഞ്ചായത്തുകളില്‍ ഖനനത്തിന് അനുമതിയില്ല. കൂടാതെ സിഎച്ച്ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിലും ഖനനം പാടില്ല. കൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണം കൂടി വരുന്നതോടെ ഖനനം പൂര്‍ണമായും തടസപ്പെടും. പാറഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സിപിഎം, ഇടതുസര്‍ക്കാര്‍ ഇറക്കിയ ഈ ഉത്തരവിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കണം.
മുന്‍പ് ബഫര്‍ സോണ്‍ വിഷയത്തില്‍ കലക്ടറേറ്റില്‍ യോഗം വിളിച്ച് ജനവാസ മേഖലയില്‍ സീറോ ബഫര്‍ സോണ്‍ ആണെന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് സ്വന്തം വകുപ്പ് ഉപയോഗിച്ച് കൃഷിഭൂമിയിലേക്ക് ബഫര്‍ സോണ്‍ വ്യാപിപ്പിച്ചത്. സര്‍ക്കാര്‍ ഒരു പഠനവും നടത്താതെ രഹസ്യമായി ഇതുപോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജില്ലയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും. സ്വന്തം സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തിരുത്താന്‍ നടപടി സ്വീകരിക്കാതെ സിപിഎം സമരം നടത്തുന്നത് പരിഹാസ്യമാണെന്നും ബിജോ മാണി കുറ്റപ്പെടുത്തി. ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow