യാത്രയയപ്പ് നല്‍കി
യാത്രയയപ്പ് നല്‍കി

ഇടുക്കി: ലബ്ബക്കട ജെപിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബര്‍സാര്‍ ഫാ. ജോബിന്‍ പേണാട്ടുകുന്നേലിന് യാത്രയയപ്പ് നല്‍കി. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. അക്കാദമിക് തലങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കോളേജുകള്‍ കരസ്ഥമാക്കിയ നേട്ടങ്ങളില്‍ ഫാ. ജോബിന്‍ പേണാട്ടുകുന്നേലിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, അധ്യാപകന്‍ ലാലു പി.ഡി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
What's Your Reaction?






