മുഖ്യമന്ത്രി ബുധനാഴ്ച ജില്ലയിൽ
മുഖ്യമന്ത്രി ബുധനാഴ്ച ജില്ലയിൽ

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ജില്ലയിലെത്തും. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പകൽ മൂന്നിന് രാജാക്കാട്ടും വൈകിട്ട് 4.30ന് കട്ടപ്പനയിലും നടക്കുന്ന സമ്മേളനങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, സി വി വർഗീസ്, കെ കെ ശിവരാമൻ, കെ സലിംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ ടി മൈക്കിൾ, സിബി മൂലേപ്പറമ്പിൽ, രതീഷ് അത്തിക്കുഴി, കെ എൻ റോയി, എം കെ ജോസഫ് എന്നിവർ സംസാരിക്കും.
What's Your Reaction?






