സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടപ്പന ഇരുപതേക്കര്‍ പുതുപ്പറമ്പില്‍ അനീഷ്(40) ആണ് മരിച്ചത്. മാര്‍ച്ച് 24ന് രാത്രി 7.30ന് കട്ടപ്പന- പുളിയന്‍മല റോഡില്‍ പാറക്കടവിന് സമീപം അനീഷ് ഓടിച്ച സ്‌കൂട്ടറില്‍ എതിരെവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പാറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു.
What's Your Reaction?






