അന്യാര്‍തൊളുവില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
അന്യാര്‍തൊളുവില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: കമ്പംമെട്ടിന് സമീപം അന്യാര്‍തൊളുവില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി സര്‍ജനും സൂപ്രണ്ട് ഇന്‍ ചാര്‍ജുമായ ഡോ. ആല്‍ബര്‍ട്ട് ഐസക്, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ബി ജിശാന്ത്, സ്റ്റാഫ് നഴ്സുമാരായ ജോയ്സി ചാക്കോ, ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനി ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം. കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. കമ്പംമെട്ട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






