കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനല്‍ താരം
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനല്‍ താരം

ഇടുക്കി : ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമ പത്മകുമാര്‍, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനല്‍ താരം. സ്വന്തമായി വെബ്‌സൈറ്റ് വരെയുണ്ട്. കൂടാതെ എല്ലാ സമൂഹമാധ്യമങ്ങളിലും റീല്‍സുകളിലൂടെയും യുവതി സജീവമാണ്. യുട്യൂബും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും വേരിഫൈഡാണ്. എക്‌സ്(ട്വിറ്റര്‍), പിന്‍ടെറെസ്റ്റ് എന്നിവയിലും നിരവധി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്നു. ഹോളിവുഡ് താരങ്ങളുടെ വീഡിയോകളുടെ റിയാക്ഷന്‍സ് വീഡിയോകളാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരുമാസം മുമ്പാണ് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായതോടെ വീഡിയോകളില്‍ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
What's Your Reaction?






