പീരുമേട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
പീരുമേട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
ഇടുക്കി: പീരുമേട് ഐഎച്ച്ആര്‍ഡി സ്‌കൂള്‍ വെയിറ്റിങ് ഷെഡിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എരുമേലി കണ്ണിമല പുതിയപറമ്പില്‍ സണ്ണി തോമസ്(48)നാണ് പരിക്കേറ്റത്. ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ബിനുകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ
പിഎസ് സനല്‍, പി കെ സന്തോഷ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ആനന്ദ്, അരുണ്‍ കുമാര്‍,
അന്‍ഷാദ്, സുമേഷ്, ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?