ജോബി ജോണി അനുസ്മരണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ രക്തദാനം നടത്തി
ജോബി ജോണി അനുസ്മരണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ രക്തദാനം നടത്തി

ഇടുക്കി: കട്ടപ്പനയില്‍ ജോബി ജോണി അനുസ്മരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. ബ്ലോക്ക്, മേഖലാ ഭാരവാഹികള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ രക്തദാനം നടത്തി. 8ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തില്‍ അനുസ്മരണവും യൂത്ത് ബ്രിഗേഡ് സംഗമം നടക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






