മുരിക്കാശേരിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍
മുരിക്കാശേരിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍
ഇടുക്കി: മുരിക്കാശേരിയില്‍നിന്ന് മോഷണം പോയ ബൈക്കും മോഷ്ടാക്കളെയും പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി കമ്പിളികണ്ടത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. മുക്കുടം ഉദയംചേരിയില്‍ ആനന്ദ് ശിവദാസ്, കൊന്നത്തടി വെളിയനാട്ട് അഖില്‍ സാബു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ചെമ്പകപ്പാറ സ്വദേശിയുടെ ബൈക്ക് മുരിക്കാശേരി ടൗണില്‍നിന്ന് മോഷണം പോയത്. ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിടത്തു നിന്നും മോഷണം പോയത്. പരാതി ലഭിച്ച് ഒരുമാസം നീണ്ട അന്വേഷണത്തിലാണ് ഇതേ നമ്പറിലുള്ള ബൈക്ക് കമ്പിളികണ്ടത്ത് പൊലീസ് കണ്ടെത്തുന്നത്. ബൈക്ക് ഉപയോഗിച്ചിരുന്നവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇടുക്കി ഡിവൈഎസ്പിയുടെയും മുരിക്കാശേരി എസ്എച്ച്ഒ-യുടെയും നിര്‍ദേശാനുസരണം എസ്‌ഐമാരായ ജോസഫ് കെ വി, ബിനു സെബാസ്റ്റ്യന്‍, സിപിഒ ജോബി എം ജി, മനോജ് വര്‍ഗീസ്, മനു എസ്, അജേഷ്, ഹോം ഗാര്‍ഡ് സൈമണ്‍, സിപിഒ നവാസ്, അനുമോള്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?