അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്: മന്ത്രി കെ എ തുളസി
അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്: മന്ത്രി കെ എ തുളസി
ഇടുക്കി: അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും അറിവ് നേടാന്‍ എത്ര കഠിന പ്രയത്നവും നടത്തണമെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ എ തുളസി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ്‌സി - എസ്ടി വിഭാഗങ്ങളില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൗതിക സാഹചര്യങ്ങളും നാം സമ്പാദിക്കുന്ന ധനവുമൊക്കെ പല സാഹചര്യങ്ങളിലും നമുക്ക് നഷ്ടപ്പെടാമെന്നും എന്നാല്‍ നാം നേടുന്ന വിദ്യാഭ്യാസവും അറിവുമൊക്കെ വ്യക്തിജീവിതത്തിന് ഉതകുന്ന വിധം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിമ്മി അധ്യക്ഷയായി. റോയി കെ പൗലോസ് എം എല്‍ എ വിശിഷ്ട വ്യക്തികളെ ആദരിച്ചു. എഫ് രാജാ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെപി ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജാമോള്‍ പി കോയ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?