പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് തുടങ്ങി
പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് തുടങ്ങി
ഇടുക്കി: വണ്ടന്‍മേട് പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരീക്ഷണങ്ങള്‍ നടത്താനും പുതിയ ആശയങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും പ്രായോഗികമായി പഠിക്കാനും സൗകര്യമൊരുക്കുന്ന ടിങ്കറിങ് ലാബും പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് അധ്യക്ഷയായി. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ചെയര്‍മാന്‍ സോമന്‍ ടി വി പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ജോബന്‍ പാനോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, ഹെഡ്മാസ്റ്റര്‍ പി സേതുനാഥ്, എന്‍എസ്എസ് റീജണല്‍ പ്രോഗ്രാം കണ്‍വീനര്‍ രാജന്‍ തോമസ്, ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ അജേഷ് കെ ടി, പിടിഎ പ്രസിഡന്റ് ജോണി ജെയിംസ്, മാതണ്‍ ബേബി, മുഹമ്മദ് സിയ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?