കട്ടപ്പന ബിആര്‍സിയില്‍ ഭിന്നശേഷി വാരാചരണം തുടങ്ങി   

കട്ടപ്പന ബിആര്‍സിയില്‍ ഭിന്നശേഷി വാരാചരണം തുടങ്ങി   

Nov 27, 2026 - 14:50
 0
കട്ടപ്പന ബിആര്‍സിയില്‍ ഭിന്നശേഷി വാരാചരണം തുടങ്ങി   
This is the title of the web page

ഇടുക്കി: കട്ടപ്പന ബിആര്‍സിയില്‍ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ഡിസംബര്‍ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന വാരാചരണം കാഞ്ചിയാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌മോന്‍ അഴകംപറമ്പില്‍ ഉദ്ഘാടനംചെയ്തു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികള്‍ ചെടികള്‍ നട്ടുകൊണ്ടാണ് വാരാചരണത്തിന് തുടക്കം കുറിച്ചത്. പഞ്ചായത്തംഗം  സന്ധ്യ ജയന്‍ അധ്യക്ഷയായി. കട്ടപ്പന ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ചാന്ദിനി എം നായര്‍, സെന്റ് മേരിസ് സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ആന്‍സ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഏയ്ഞ്ചല്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow