കുമളിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയേയും കുഞ്ഞിനെയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി   

കുമളിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയേയും കുഞ്ഞിനെയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി   

Aug 23, 2026 - 11:06
 0
കുമളിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയേയും കുഞ്ഞിനെയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി   
This is the title of the web page

ഇടുക്കി: കുമളിയില്‍ ബധിരയും മൂകയുമായ യുവതിയേയും  മൂന്ന് വയസുള്ള കുഞ്ഞിനെയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി. കുമളി കൊല്ലംപട്ടട സ്വദേശിനി സബിതയ്ക്കും കുഞ്ഞിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ 18നാണ് സംഭവം. കുഞ്ഞിനെ ഡേകെയറില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെ അയല്‍വാസിയായ ലാലനും മകന്‍ സുധീപും ചേര്‍ന്ന് വടികൊണ്ട് അടിക്കുകയും കുഞ്ഞിന്റെ തലമുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തില്‍ സബിതയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. തങ്ങളെയും കുഞ്ഞിനെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2018ലും സമാനമായ രീതിയില്‍ ആക്രമണം നടന്നിട്ടുണ്ടെന്നും കുടുംബം പറയുന്നു. പരാതിക്കാരിയുടെ മൊഴി ഇന്റര്‍പ്രറ്ററുടെ സാന്നിധ്യത്തില്‍ മാത്രമേ രേഖപ്പെടുത്താനാകുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പരാതിക്കാരിയെ മൂവാറ്റുപുഴയിലെത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow