പെരിയാര്‍വാലിയില്‍ സ്‌നേഹ വീടുകളൊരുക്കി ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍
പെരിയാര്‍വാലിയില്‍ സ്‌നേഹ വീടുകളൊരുക്കി ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ പെരിയാര്‍വാലി മേഖലയിലെ 12 കുടുംബങ്ങള്‍ക്ക് സ്‌നേഹവീടൊരുക്കി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. 2018ലെ പ്രളയത്തിലാണ് ഇവരുടെ വീടുകള്‍ വാസയോഗ്യമല്ലാതായി തീര്‍ന്നത്. എംപി രൂപീകരിച്ച ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ വഴി വിവിധ മേഖലകളില്‍ നിന്നുള്ള സഹായവും ചേര്‍ത്താണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 6 വീടുകളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. 6.5 ലക്ഷം രൂപ വകയിരുത്തി 515 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്. ചില വീടുകള്‍ വീട്ടുകാരുടെ വിഹിതവും ചേര്‍ത്ത് കൂടുതല്‍ സൗകര്യങ്ങളോടെ നിര്‍മി്കകുന്നുണ്ട.് ആദ്യ ഘട്ടം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം ആരംഭിക്കും. ഒരു മാസത്തിനുള്ളില്‍ ആദ്യത്തെ ആറ് വീടുകള്‍ക്ക് താക്കോല്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ പറഞ്ഞു.
What's Your Reaction?






