ചിത്തിരപുരത്തെ ജനവാസമേഖലയില്‍ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി
ചിത്തിരപുരത്തെ ജനവാസമേഖലയില്‍ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി

ഇടുക്കി: പള്ളിവാസല്‍ ചിത്തിരപുരം മീന്‍കെട്ട് ഭാഗത്ത് ജനവാസ മേഖലയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി. പാതയോരത്ത് തള്ളിയ മാലിന്യം തുടര്‍ന്ന് റോഡിലേക്ക് വ്യാപിക്കുകയായിരുന്നു. കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകളും വീടുകളും നിരവധി കുടിവെള്ള സ്രോതസുകളുമുള്ള പ്രദേശത്താണ് മാലിന്യം തള്ളിയത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തില്‍ പരാതി ലഭിച്ചതായും ആരോഗ്യ വകുപ്പിനോട് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






