അയ്യപ്പന്‍കോവിലില്‍ കുരുമുളക് ചെടികള്‍ നശിക്കുന്നു
അയ്യപ്പന്‍കോവിലില്‍ കുരുമുളക് ചെടികള്‍ നശിക്കുന്നു

ഇടുക്കി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കിടെ കര്‍ഷകരെ വീണ്ടും ആശങ്കയിലാഴ്ത്തി ഹൈറേഞ്ചില്‍ കുരുമുളക് ചെടികള്‍ വ്യാപകമായി ഉണങ്ങിക്കരിയുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലെ പുരയിടങ്ങളില്‍ വന്‍തോതില്‍ ചെടികള്‍ നശിച്ചു. കൊടുംവരള്‍ച്ചയ്ക്കും കാലവര്‍ഷത്തിനുശേഷം കര്‍ഷകര്‍ പുനഃകൃഷി നടത്തിവരികയാണ്. വിളവെടുപ്പിന് പാകമായ കുരുമുളക് ചെടികളാണ് കരിഞ്ഞുണങ്ങുന്നത്. രോഗബാധയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കൃഷിവകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. പലരും വായ്പയെടുത്തും പലിശയ്ക്ക് കടംവാങ്ങിയുമാണ് പുനഃകൃഷി ആരംഭിച്ചിരിക്കുന്നത്.
What's Your Reaction?






