ഹൈറേഞ്ച് ബസ് സൗഹൃദ സംഘം വനിതാദിനം ആചരിച്ചു
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം വനിതാദിനം ആചരിച്ചു
ഇടുക്കി: ഹൈറേഞ്ച് ബസ് സൗഹൃദ സംഘം കട്ടപ്പനയില്‍ വനിതാദിനാചരണം നടത്തി. ഹൈറേഞ്ച് മേഖലയിലെ സ്വകാര്യ ബസ് വനിതാ കണ്ടക്ടറായ രജനി സന്തോഷ്, രക്തദാനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വീട്ടമ്മ രാജിമോള്‍ ബൈജു എന്നിവരെ ആദരിച്ചു. ജില്ലാ ശുചിത്വമിഷന്‍ യംഗ് പ്രൊഫഷണല്‍ പ്രവീണ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. ഭാരവാഹികളായ മോന്‍സി സി, ബിജു പി വി, ജോയല്‍ പി ജോസ്, മധുസൂദനന്‍ നായര്‍ ടി കെ, ചാണ്ടി തോമസ്, എം കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. നിരവധി ബസ് ജീവനക്കാരും വനിതാ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






