തോപ്രാംകുടി സംഘര്‍ഷം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
തോപ്രാംകുടി സംഘര്‍ഷം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ഇടുക്കി: തോപ്രാംകുടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമണത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ചെ എറണാകുളത്ത് നിന്നാണ് മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. 8 പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ മറ്റ് കൂട്ടു പ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യു പറഞ്ഞു. കാമാക്ഷി അമ്പലമേട് സ്വദേശികളായ അനന്ദു, സച്ചു, തോപ്രാംകുടി സ്വദേശികളായ ശരത്, രാഹുല്‍, അരുണ്‍ അഭിലാഷ്, പ്രകാശ് സ്വദേശി നോബിള്‍ മത്തായി, പടമുഖം സ്വദേശി സുനീഷ്, കൊന്നക്കാമാലി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രാങ്കണത്തില്‍ ഗാനമേളയ്ക്കിടെയുണ്ടായ ബഹളമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തോപ്രാംകുടി കുഴിക്കാട്ട് ജിജേഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സലാണ്.
What's Your Reaction?






