തേയില തോട്ടം അധികൃതര്‍ വൈദ്യുതി പോസ്റ്റിന് അനുമതി നിഷേധിച്ചു: വണ്ടിപ്പെരിയാറിലെ 2 കുട്ടികളുടെ പഠനം മെഴുകുതിരി വെളിച്ചത്തില്‍
തേയില തോട്ടം അധികൃതര്‍ വൈദ്യുതി പോസ്റ്റിന് അനുമതി നിഷേധിച്ചു: വണ്ടിപ്പെരിയാറിലെ 2 കുട്ടികളുടെ പഠനം മെഴുകുതിരി വെളിച്ചത്തില്‍

ഇടുക്കി : വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റ് അധികൃതര്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാനുള്ള അനുമതി നിഷേധിച്ചതോടെ മെഴുകുതിരി വെളിച്ചത്തില്‍ പഠനം നടത്തേണ്ട ദുരവസ്ഥയിലാണ് രണ്ട് വിദ്യാര്‍ഥികള്‍. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് ക്ലബ്ബിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളി മോഹന്റെ കുട്ടികളുള്‍പ്പെടെ 4 കുടുംബങ്ങളാണ് രണ്ടരമാസക്കാലമായി ബുദ്ധിമുട്ട് നേരിടുന്നത്. ഇതിന്റെ കാരണമായി പറയുന്നത് ഇങ്ങനെ. 2000ലാണ് ഇഞ്ചിക്കാട് മാനേജര്‍സ് ക്ലബ്ബിലെ ജോലിക്കാരനായ
വിജയന്‍ ആര്‍ബിടി കമ്പനി ഉടമ മണി ശര്‍മ്മയുടെ പക്കല്‍നിന്ന് 10 സെന്റ് സ്ഥലവും വീടും വാങ്ങിയത്. ക്ലബ്ബിലേക്ക് വരുന്ന വൈദ്യുതി പോസ്റ്റില്‍നിന്നാണ് വിജയനും കുടുംബവും വൈദ്യുതി എടുത്തിരുന്നത്. എന്നാല്‍ തടികൊണ്ടുള്ള ഇലക്ട്രിക് പോസ്റ്റായതിനാല്‍ അത് കാലപ്പഴക്കത്താല്‍ ഒടിഞ്ഞു പോകുകയും മാറ്റേണ്ടി വരികയും ചെയ്തു. അതോടെ ക്ലബ്ബിലേക്കും തുടര്‍ന്ന് വിജയന്റെ വീട്ടിലേക്കുമുള്ള വൈദ്യുതി നിലക്കുകയായിരുന്നു. വിജയന്റെ മകന്‍ മോഹന്‍ ഇവരുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക് മെഴുകുതിരി വെളിച്ചത്തിലാണ് നിലവില്‍ പഠനം നടത്തുന്നത്. ഇതോടൊപ്പം ഭക്ഷണം പാകം ചെയ്യാനോ കുടിവെള്ളം എടുക്കാനോ കഴിയുന്നില്ല. സംഭവത്തില്‍ പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ പഞ്ചായത്ത് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് തുടങ്ങിയ രേഖകളുമായി എത്തിയാല്‍ എസ് സി കുടുംബാംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കറന്റ് നല്‍കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇത് അനുസരിച്ച് വിജയന്‍ മുഴുവന്‍ രേഖകളും തയാറാക്കി കെഎസ്ഇബിയിലെത്തി അപേക്ഷ നല്‍കിയെങ്കിലും ആര്‍ബിടി കമ്പനി ഏറ്റെടുത്തു നടത്തുന്ന പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തങ്ങളുടെ സ്ഥലത്തിലൂടെ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ പാടില്ലെന്ന് കാണിച്ച് നോട്ടീസ് നല്‍കി. ഇതേ തുടര്‍ന്നാണ് ഈ കുടുംബം കഴിഞ്ഞ രണ്ടര മാസക്കാലമായി ഇരുട്ടില്‍ കഴിയുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ അലക്കുന്നതിനോ ഇവര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനോ കുളിക്കാനുള്ള ആവശ്യമായ വെള്ളത്തിനുപോലും ദൂരെ നിന്നും ചുമന്നുകൊണ്ടുവരേണ്ട സ്ഥിതിയാണെന്ന് വിജയന്‍ പറഞ്ഞു. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികളുടെ പിതാവ് ഓട്ടോറിക്ഷ തൊഴിലാളിയായ മോഹനന്‍ പറഞ്ഞു. നിലവില്‍ തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാതെ നൂറുകണക്കിന് തൊഴിലാളികളെ ദുരിതത്തില്‍ ആക്കിയിരിക്കുന്ന പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തന്നെയാണ് ഈ കുടുംബത്തിന് വെളിച്ചം നല്‍കാത്തിന്റെ പിന്നിലും. കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം. അടിയന്തരമായി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് വെളിച്ചത്തില്‍ ഇരുന്ന് പഠനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?






