യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റായി ആല്‍ബിന്‍ മണ്ണംചേരില്‍ ചുമതലയേറ്റു
യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റായി ആല്‍ബിന്‍ മണ്ണംചേരില്‍ ചുമതലയേറ്റു

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റായി ആല്‍ബിന്‍ മണ്ണംചേരില്‍ ചുമതലയേറ്റു. കട്ടപ്പന രാജീവ് ഭവനില്‍ നടന്ന യോഗം എഐസിസി അംഗം ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, സംസ്ഥാന സെക്രട്ടറിമാരായ ജോബിന്‍ അയ്മനം, സോയ്‌മോന്‍ സണ്ണി, അഡ്വ.മോബിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ആല്‍ബിന്‍ ലബ്ബക്കട ജെപിഎം കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
What's Your Reaction?






