പഞ്ചായത്തംഗം 20 ലക്ഷം അനുവദിച്ചു: ഉപ്പുതറ തവാരണ റോഡ് നിര്‍മാണം തുടങ്ങി
പഞ്ചായത്തംഗം 20 ലക്ഷം അനുവദിച്ചു: ഉപ്പുതറ തവാരണ റോഡ് നിര്‍മാണം തുടങ്ങി

ഇടുക്കി: ഉപ്പുതറ-ലോണ്‍ട്രി-ഏലപ്പാറ റോഡില്‍ ടാര്‍ ചെയ്യാത്ത തവാരണ ഭാഗത്തിന്റെ നിര്‍മാണം തുടങ്ങി. ഉപ്പുതറ പഞ്ചായത്തംഗം സിനി ജോസഫ് 20 ലക്ഷം രൂപ അനുവദിച്ചു. നാളുകളായുള്ള നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരമാകും. പിഎംജിഎസ്‌വൈ പദ്ധതിപ്രകാരമാണ് ഉപ്പുതറ-ലോണ്‍ട്രി-ഏലപ്പാറ റോഡ് നിര്‍മിച്ചത്. എന്നാല്‍ എസ്റ്റിമേറ്റിലെ പിഴവിനെ തുടര്‍ന്ന് ഫാക്ടറിപ്പടി വരെയേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളൂ. ഉപ്പുതറ വരെയുള്ള 5 കിലോമീറ്ററോളം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കാല്‍നട യാത്ര പോലും ദുസഹമാണ്.
ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക ചെലവഴിച്ച് 410 മീറ്റര്‍ ദൂരം നിര്‍മിക്കും. സ്ഥിരമായി വെള്ളകെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മാണം. മണ്ണെടുപ്പ് ജോലികള്‍ ആരംഭിച്ചു. പ്രധാനമായും തോട്ടം മേഖലയിലേക്കും വാഗമണ്‍ വിനോദസഞ്ചാര മേഖലയിലേക്കുമുള്ള പാതയാണിത്. നേരത്തെ നാട്ടുകാര്‍ പലതവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉപ്പുതറ വരെ പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ യാത്രാക്ലേശം പൂര്‍ണമായി പരിഹരിക്കപ്പെടൂ. ഇതിനായി എംഎല്‍എ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?






