നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയ പെരുന്നാള്‍
നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയ പെരുന്നാള്‍

ഇടുക്കി: കട്ടപ്പന നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയ പെരുന്നാള്‍ ആഘോഷം തുടങ്ങി. മൂന്നിന്മേല്‍ കുര്‍ബാനക്ക് ഫാ. ബഹനാന്‍ കോരുത് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രധാന ദിവസങ്ങളില്‍ കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധിപേര്‍ പങ്കെടുത്തു. പിതൃസ്മൃതി എന്ന പേരില്‍ സെമിത്തേരിയില്‍ പ്രത്യേക ധൂപ പ്രാര്‍ഥനയും നടത്തി. ആദ്യഫല ശേഖരണം, സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം, വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ഫാ. മാത്യു ജോണ്‍, ഫാ. പി.എം തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ഫാ. കുര്യാക്കോസ് വാലയില്‍, ജേക്കബ് കുര്യന്‍ കൊച്ചേരില്‍, ഡാനി ദാനിയേല്‍ പുനന്തല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ദിവസമായ ഏഴിന് കുര്‍ബാനയും ഭക്ത സംഘടനകളുടെ വാര്‍ഷികവും കൊടിയിറക്കും നടക്കും
What's Your Reaction?






