അഖിലകേരള വിശ്വകര്‍മ മഹാസഭ രാജകുമാരി സൗത്ത് ശാഖയില്‍ ഓണാഘോഷം
അഖിലകേരള വിശ്വകര്‍മ മഹാസഭ രാജകുമാരി സൗത്ത് ശാഖയില്‍ ഓണാഘോഷം

ഇടുക്കി: അഖിലകേരള വിശ്വകര്‍മ മഹാസഭ രാജകുമാരി സൗത്ത് വിശ്വബ്രഹ്‌മോദയം ശാഖയുടെ കുടുംബ സംഗമവും വാര്‍ഷിക യോഗവും ഓണാഘോഷവും നടത്തി. രാജകുമാരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വിശ്വകര്‍മ സൗഹൃദ നിധിയുടെ സ്ഥാപകന്‍ ഷാജി ആര്യമംഗലം ഉദ്ഘാടനം ചെയ്തു. ഓരോ ഭവനങ്ങളുടെയും സമ്പല്‍സമൃദ്ധിക്ക് മുന്‍തൂക്കം നല്‍കികൊണ്ട് അവശത അനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുവാനും കൈത്താങ്ങാകുവാനുള്ള കര്‍മ പദ്ധതിയാണ് വിശ്വകര്‍മ നടത്തികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാഖയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. ഉഴവൂര്‍ സഹദേവന്‍, പ്രസിഡന്റ് സുരേഷ് വാരിക്കാട്ട്, വൈസ് പ്രസിഡന്റ് പ്രേമചന്ദ്രന്‍, സെക്രട്ടറി സുരേഷ് എള്ളില്‍, ജോയിന്റ് സെക്രട്ടറി ബിന്ദു ബിജു, ട്രഷറര്‍ ബീനാ സുരേഷ്, ഓഡിറ്റര്‍ അമ്പിളി സാബു, കമ്മിറ്റിയംഗങ്ങളായ അമ്പാടി കാക്കുചിറ, സുരേഷ്, പുലേന്ദ്രന്‍ കിഴക്കേമുത്തൂറ്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






