കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പാചരണം ആരംഭിച്ചു
കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പാചരണം ആരംഭിച്ചു
ഇടുക്കി: കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പാചരണവും ഇടവക മദ്ധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ആന്റണി പാറക്കടവില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന, നൊവേന എന്നീ ചടങ്ങുകളും നടത്തി. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ രാവിലെ 6:30ന് ജപമാലയും 7ന് വിശുദ്ധ കുര്‍ബാനയും നടക്കും. സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകിട്ട് 4:15ന് ലദീഞ്ഞ് 4:30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും സെപ്റ്റംബര്‍ 8ന് രാവിലെ 10ന് ജപമാല, 10:30ന് പ്രസുദേന്തിമാരുടെ കാഴ്ച സമര്‍പ്പണം, നൊവേന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന എന്നിവയുണ്ടായിരിക്കും. ഉച്ചയ്ക്ക് 12: 30ന് പ്രദക്ഷിണവും, സമാപന ആശീര്‍വാദവും, സ്‌നേഹവിരുന്നും നടക്കും. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ രാവിലെ 7 മുതല്‍ അമ്പ്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാ. തോമസ് കരിവേലിക്കല്‍, എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയംമാക്കല്‍ എന്നിവര്‍ സന്ദേശം നല്‍കും. കൈക്കാരന്മാരായ ജിയോ കാവാലത്ത്, അബീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?

