മറയൂരില്‍ കരിമ്പുലി ഇറങ്ങി
മറയൂരില്‍ കരിമ്പുലി ഇറങ്ങി

ഇടുക്കി: മറയൂരിനുസമീപം വാഗുവരൈ തേയില തോട്ടത്തില്‍ കരിമ്പുലി ഇറങ്ങി. തലയാര്‍ വാഗുവരൈ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ശനിയാഴ്ച പാറപ്പുറത്ത് കരിമ്പുലിയെ കണ്ടത്. തേയില നുള്ളുകയായിരുന്ന ഇവര്‍ പരിഭ്രാന്തരായി ബഹളമുണ്ടാക്കിയതോടെ ഓടിമറഞ്ഞു. ആറുമാസത്തിനിടെ എസ്റ്റേറ്റിലെ പലസ്ഥലങ്ങളിലും കരിമ്പുലിയെ പലരും കണ്ടിരുന്നു. തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
What's Your Reaction?






