ഇടുക്കി രൂപതാ അധ്യാപക അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇടുക്കി രൂപതാ അധ്യാപക അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി അധ്യാപക, അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി കെ. ജോസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിമലഗിരി വിമല ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രശാന്തിയും യുപി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സ് യുപി സ്‌കൂള്‍ അധ്യാപിക ഷൈനി ജേക്കബ്ബും എല്‍പി വിഭാഗത്തില്‍ ആനക്കുളം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സിനും അനധ്യാപക വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ ഓഫീസ് അസ്സിസ്റ്റന്റ് ജെയ്‌മോന്‍ മാത്യുവും അവാര്‍ഡിന് അര്‍ഹരായി.
ഈ വര്‍ഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ ഒന്നാം സ്ഥാനവും വാഴത്തോപ്പ് സെന്റ ജോര്‍ജ് സ്‌കൂള്‍ രണ്ടാംഹെസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഒന്നാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും യുപി വിഭാഗത്തില്‍ വെണ്‍മണി സെന്റ് ജോര്‍ജ് സ്‌കൂള്‍ ഒന്നാം സ്ഥാനവും കിളിയാര്‍കണ്ടം ഹോളിഫാമിലി സ്‌കൂള്‍ രണ്ടാം സ്ഥാനവും എല്‍ പി വിഭാഗത്തില്‍ പാറത്തോട് സെന്റ ജോര്‍ജ് സ്‌കൂള്‍ ഒന്നാം സ്ഥാനവും വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 14ന് രാവിലെ 9.30ന് രാജകുമാരി ദൈവമാതാ പാരീഷ് ഹാളില്‍ നടക്കുന്ന അധ്യാപക അനധ്യാപക സംഗമത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ എജന്‍സി സെക്രട്ടറി റവ.ഡോ.ജോര്‍ജ് തകടിയേല്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.
What's Your Reaction?