വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
ഇടുക്കി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് ആലുമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം എല്ലാം പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുമ്പിലും നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാറിലും ധര്‍ണ നടത്തിയത്. വഴിയോരക്കച്ചവടത്തിലൂടെ വ്യാപാര വ്യവസായി സമിതി അംഗങ്ങളുടെ കച്ചവടം പൂര്‍ണമായും ഇല്ലാതാകുന്ന സ്ഥിതിയാണ്. ഇത് തടയുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ കെ ജയകുമാര്‍ അധ്യക്ഷനായി. പീരുമേട് ഏരിയ പ്രസിഡന്റ് നൗഷാദ് വാരിക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. എം ജി പ്രജിന്‍ ബാബു, വണ്ടിപ്പെരിയാര്‍ യൂണിറ്റ് സെക്രട്ടറി എന്‍ നവാസ്, വൈസ് പ്രസിഡന്റ് സുനില്‍ ജോസഫ്, യൂണിറ്റ് ട്രഷറര്‍ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

