ഡാമിലെ ജലനിരപ്പ് താഴ്ന്നാലും ഫ്‌ളോട്ടിങ് പമ്പുകള്‍ വഴി കുടിവെള്ളം എത്തിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍
ഡാമിലെ ജലനിരപ്പ് താഴ്ന്നാലും ഫ്‌ളോട്ടിങ് പമ്പുകള്‍ വഴി കുടിവെള്ളം എത്തിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഡാമിലെ ജലനിരപ്പ് താഴ്ന്നാലും ഫ്‌ളോട്ടിങ് പമ്പുകള്‍ വഴി കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തികുടി, വണ്ണപ്പുറം എന്നീ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ള വിതരണ പമ്പുകളും പൈപ്പുകളും ജില്ലയില്‍ എത്തിച്ചു. അഹമ്മദാബാദില്‍ നിന്നാണ് 230 എച്ച്പി ശേഷിയുള്ള 3 പമ്പുകള്‍ എത്തിച്ചത്. ഇതോടൊപ്പം അഞ്ചുരുളി ജലാശയത്തില്‍ നിന്ന് കട്ടപ്പന നഗരസഭയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ജലം ലഭ്യമാക്കുന്ന പദ്ധതിക്കുള്ള പമ്പുകളും എത്തിച്ചു. കുടിവെള്ള വിതരണത്തിനായി ചെറുതോണി മെഡിക്കല്‍ കോളേജിന് സമീപം നിര്‍മിക്കുന്ന ജലശുദ്ധീകരണശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 35 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റില്‍ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഫ്‌ളോട്ടിങ് പമ്പുപയോഗിച്ച് എത്തിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ പമ്പ് സെറ്റ് ഘടിപ്പിക്കുകയും പമ്പിങ്ങ് ലൈനുകള്‍ സ്ഥാപിച്ച് കരയ്ക്ക് സമീപമുള്ള പ്രധാന പൈപ്പ് ലൈന്‍ വഴിശുദ്ധീകരണശാലയില്‍ വെള്ളം എത്തിക്കുകയും ചെയ്യും. ഫ്‌ളോട്ടിങ് സംവിധാനമായതിനാല്‍ ഡാമിലെ ജലനിരപ്പ് മാറുന്നതിനനുസരിച്ച് പ്രത്യേക സംവിധാനം ഇല്ലാതെ തന്നെ തടസ്സം കൂടാതെ പമ്പിങ്ങ് ചെയ്യാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട 700 എംഎം ഡിഐ പൈപ്പുകള്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. പൈപ്പുകളുടെ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പദ്ധതിയുടെ പൂര്‍ത്തീകരണം സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






