മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ സ്ഥിരം സാന്നിധ്യമായി പടയപ്പ
മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ സ്ഥിരം സാന്നിധ്യമായി പടയപ്പ

ഇടുക്കി: മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങളെ വിടാതെ പിന്തുടര്‍ന്ന് പടയപ്പ. വ്യാഴാഴ്ച രാത്രി മറയൂര്‍ എട്ടാം മൈലനു സമീപം നിലയുറപ്പിച്ച പടയപ്പ നിരവധി വാഹനങ്ങള്‍ക്കുനേരെ പാഞ്ഞടുത്തിരുന്നു. കൊടുംവളവില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പിന്നില്‍ നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. തണ്ണിമത്തനുമായി പോയ പിക് അപ് വാന്‍ തടഞ്ഞുനിര്‍ത്തി വാഹനത്തിലുണ്ടായിരുന്ന തണ്ണിമത്തനും എടുത്താണ് പടയപ്പ പോയത്. വ്യാഴാഴ്ച പുലര്‍ച്ചെ വാഗ്്വരൈയ്ക്ക് സമീപം ഇരുചക്ര വാഹനത്തിന് നേരെ ആന പാഞ്ഞടുക്കുകയും വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് സിനിമാ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഭാഗീകമായി തകര്‍ക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് മറയൂര്‍ സ്വദേശികളുടെ കാറിന് നേരെ പാഞ്ഞെടുത്ത പടയപ്പയെ കണ്ട് വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. നിലവില്‍ പടയപ്പാ മതപാടില്‍ ആണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ആനയെ നിരീക്ഷിയ്ക്കുന്നതിനും വിവരങ്ങള്‍ ജനങ്ങള്‍ക് കൈമാറുന്നതിനുമായി അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. രാത്രികാലങ്ങളില്‍ നിരീക്ഷണം കാര്യക്ഷമമല്ല എന്നാണ് നാട്ടുകാരുടെ ആരോപണം. പകല്‍ സമയങ്ങളിലും ഉള്‍ വനത്തിലേയ്ക്ക് പിന്‍വലിയാതെ പടയപ്പ തോട്ടം മേഖലയില്‍ നിലയുറപ്പിക്കുകയാണ്. നിലവില്‍ രാത്രി കാലങ്ങളില്‍, മൂന്നാര്‍ ഉടുമല്‍പേട്ട പാതയില്‍ പടയപ്പ സ്ഥിരം സാന്നിധ്യമായതോടെ ഇടുവഴിയുള്ള രാത്രി യാത്ര ദുഷ്‌കരമായിരിക്കുകയാണ്.
What's Your Reaction?






