മാത്യുവിന് സിപിഎം വക 3 പശുക്കള്‍
മാത്യുവിന് സിപിഎം വക 3 പശുക്കള്‍

ഇടുക്കി: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകന്‍ മാത്യുവിന് 3 പശുക്കളെ വാങ്ങി നല്‍കുമെന്ന് നല്‍കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മാത്യുവിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി, സിപിഎം മൂലമറ്റം ഏരിയ കമ്മിറ്റി എന്നിവര്‍ ഓരോ പശുക്കളെ വീതം നല്‍കും. തിങ്കളാഴ്ച രാവിലെ തന്നെ പശുക്കളെ കൈമാറും. തമിഴ്‌നാട്ടിലെ ഫാമില്‍ നിന്നുള്ള നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






