നാങ്കുതൊട്ടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന് കോണ്‍ഗ്രസ്

നാങ്കുതൊട്ടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന് കോണ്‍ഗ്രസ്

Sep 14, 2026 - 10:45
Sep 14, 2026 - 10:50
 0
നാങ്കുതൊട്ടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ നാങ്കുതൊട്ടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആരോപണവുമായി  കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി. പാലിന്റെ സംഭരണം, വില്‍പ്പന, കാലിത്തീറ്റ വിതരണം എന്നിവയിലെ കണക്കുകളിലും കര്‍ഷകര്‍ക്ക് നല്‍കുന്ന പാലിന്റെ വിലയിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. മില്‍മയിലേക്ക് അയയ്ക്കുന്ന പാലിന്റെ അളവില്‍ ദിവസേന 40 ലിറ്റര്‍ അധികമായി രേഖപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. വനിതാ ക്ഷീരകര്‍ഷകര്‍ക്കായുള്ള ജെഎല്‍ജി വായ്പാ പദ്ധതിയില്‍ അര്‍ഹതയില്ലാത്തവരെ ഉള്‍പ്പെടുത്തി ആറ് ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നും ഇതുവരെ ആര്‍ക്കും പദ്ധതിയുടെ തുക ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ഇരട്ടയാറില്‍ നടന്ന ജില്ലാ ക്ഷീരോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ബില്ലുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം നടത്തിവരികയാണെന്നും നേതാക്കള്‍  പറഞ്ഞു. സംഘത്തിലെ തെരഞ്ഞെടുത്ത് സമയത്ത് പൊതുയോഗ പട്ടികയില്‍ ഉണ്ടായിരുന്ന നാലുപേര്‍ കരട് വോട്ടര്‍പ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതായും പട്ടികയില്‍ ഇല്ലാതിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തിയതായും നേതാക്കള്‍ പറയുന്നു. സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍, വോട്ടര്‍പ്പട്ടികയിലെ അപാകതകള്‍, തെരഞ്ഞെടുപ്പ് നടപടികളിലെ വീഴ്ചകള്‍ എന്നിവയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നടത്തിയക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ഇതിനു കൂട്ടുനിന്ന ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, റെജി ഇലിപ്പുലിക്കാട്ട്, സ്റ്റഫി ബിനു എന്നിവര്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow