കേരള ആര്‍ട്ടിസ്റ്റ്‌സ് ഫ്രറ്റേണിറ്റി ജില്ലാ വാര്‍ഷികം 20ന് ലബ്ബക്കടയില്‍
കേരള ആര്‍ട്ടിസ്റ്റ്‌സ് ഫ്രറ്റേണിറ്റി ജില്ലാ വാര്‍ഷികം 20ന് ലബ്ബക്കടയില്‍
ഇടുക്കി: കേരള ആര്‍ട്ടിസ്റ്റ്‌സ് ഫ്രറ്റേണിറ്റി (കാഫ്) ജില്ലയുടെ വാര്‍ഷികാഘോഷമായ കാഫ് ഡേ 20ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ദേവസി ഉദ്ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം, ശബ്ദ-ലൈറ്റ് ടെക്‌നീഷ്യന്‍മാര്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാരെ ഒരുവേദിയില്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജിജി കെ ഫിലിപ്പ്, കാഫ് സ്റ്റേറ്റ് ടെക്‌നിക്കല്‍ ഹെഡ് അനൂപ് ട്യൂണ്‍സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിലവില്‍ ഏഴായിരത്തിലേറെ അംഗങ്ങളുള്ള കാഫ് കലാകാരന്മാര്‍ക്കായി രണ്ട് കോടിയിലധികം രൂപയുടെ സഹായം വിതരണം ചെയ്ത സംഘടനയാണ്. കലാകാര ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച സേവനത്തിനുള്ള അംഗീകാരമായി 2025-ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കാഫ് ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ സിനോയി ജോണ്‍, ജില്ലാ പ്രസിഡന്റ് ബിനോ തോമസ്, ജില്ലാ പിആര്‍ഒ ജയരാജ് കട്ടപ്പന, ജില്ലാ വൈസ് പ്രസിഡന്റ് ബിജോയ്, ജില്ലാ ട്രഷറര്‍ സോജന്‍ (ഗോള്‍ഡന്‍ ബീറ്റ്), കട്ടപ്പന സോണ്‍ സെക്രട്ടറി ജോബിന്‍, പിആര്‍ഒ അഞ്ജലി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?