ഓണക്കനി നിറപൊലിമ പഞ്ചായത്ത്തല ഉദ്ഘാടനം അടിമാലിയില്‍ നടത്തി 

ഓണക്കനി നിറപൊലിമ പഞ്ചായത്ത്തല ഉദ്ഘാടനം അടിമാലിയില്‍ നടത്തി 

Jun 18, 2026 - 17:12
 0
ഓണക്കനി നിറപൊലിമ പഞ്ചായത്ത്തല ഉദ്ഘാടനം അടിമാലിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: അടിമാലി പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് നടപ്പാക്കുന്ന *ഓണക്കനി നിറപൊലിമ* പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബന്തിപ്പൂ കൃഷിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഓണവിപണിയെ ലക്ഷ്യമാക്കി ബന്തിപ്പൂവിന്റെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗം ഒരുക്കുന്നതിനുമായാണ് ഓണക്കനി നിറപൊലിമ പദ്ധതിയുടെ ഭാഗമായി ബന്തിപ്പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സിഡിഎസ് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, അഗ്രി സിആര്‍പി, അനിമേറ്റര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow