പത്തനംതിട്ട ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍ 

പത്തനംതിട്ട ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍ 

Jun 18, 2026 - 17:35
 0
പത്തനംതിട്ട ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ വണ്ടിപ്പെരിയാറില്‍നിന്ന് പിടികൂടി. ഗവി സ്വദേശി വിനോദ് കുമാറിനെ വള്ളക്കടവ് ചെക്‌പോസ്റ്റിന് സമീപത്തുനിന്നാണ് പൊലീസും വനപാലകരും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. രാവിലെ വീട്ടില്‍നിന്ന് അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു. ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തര്‍ക്കത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തല കല്ലിലിടിച്ച് മരണപ്പെട്ടുവെന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വിനോദ് മൊഴിനല്‍കി. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തര്‍ക്കമുണ്ടായതെന്നും ഇയാള്‍ മൊഴി നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow