അടിമാലി ടൗണില്‍ സ്ലാബുകള്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
അടിമാലി ടൗണില്‍ സ്ലാബുകള്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
ഇടുക്കി: അടിമാലി ടൗണിലെ ഓടകള്‍ ശുചിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സ്ലാബുകള്‍ പുനഃസ്ഥാപിക്കുന്നതിലെ അപാകത അപകടകെണിയാകുന്നു. കഴിഞ്ഞദിവസം നടപ്പാതയില്‍ അലക്ഷ്യമായിട്ടിരിക്കുന്ന സ്ലാബില്‍ തട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കല്ലാര്‍കുട്ടി റോഡില്‍ ലൈബ്രറി റോഡിനുസമീപമാണ് സ്ലാബില്‍ തട്ടി യാത്രക്കാരി വീണത്. നടപ്പാതയായി ഉപയോഗിച്ച് വരുന്ന സ്ലാബുകളാണ് രണ്ടാഴ്ച മുമ്പ് ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയത്. ഇളക്കി മാറ്റിയപ്പോള്‍ ഒടിഞ്ഞതും തകര്‍ത്തതുമായ സ്ലാബുകള്‍ വീണ്ടും ഓടക്കു മുകളില്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇവ ഉറപ്പിക്കാത്തതും അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. താലൂക്ക് ആശുപത്രി പരിസരം, മാതാ ജങ്ഷന്‍, മുസ്ലിം പള്ളിയുടെ മുന്‍വശം, ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ മുതല്‍ സഫയര്‍ ഹോട്ടല്‍ വരെയുള്ള സ്ഥലങ്ങളിലെ സ്ലാബുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ദിവസേന നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന നടപ്പാതയിലെ സ്ലാബുകള്‍ പഞ്ചായത്ത് അധികൃതര്‍ സ്ലാബുകള്‍ ശരിയായ രീതിയില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?