കട്ടപ്പന ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍നിന്നുള്ളവരെയും പരിഗണിക്കും. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ടിസി/ഐടിഐ/ഐടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/പവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍ സിസ്റ്റംസില്‍ എന്‍ജിനിയറിങ് ഡിഗ്രി എന്നിവയാണ് യോഗ്യത. ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്സി മുമ്പാകെ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെയും ആധാര്‍ കാര്‍ഡിലെയും പേരുകള്‍ ഒന്നായിരിക്കണം. 8ന് രാവിലെ 10ന് അഭിമുഖം നടക്കും. സര്‍ട്ടിഫിക്കറ്റുകളും ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ആധാര്‍ കാര്‍ഡും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 04868 272216.
What's Your Reaction?






