കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി
ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി. ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ നിരവധി പ്രൊജക്ടുകള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ശാസ്ത്രമേളയോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തന, നിശ്ചല മോഡലുകളുടെയും നവീന ആശയാവതരണത്തിന്റെയും ഇന്റര്‍ സ്‌കൂള്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തന മോഡല്‍ കാറ്റഗറിയില്‍ ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളും നിശ്ചല മാതൃക വിഭാഗത്തില്‍ ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളും ഗണിത ശാസ്ത്ര നിശ്ചല മാതൃക വിഭാഗത്തില്‍ ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളും നവീന ആശയാവതരണത്തില്‍ ഓക്‌സിലിയം സ്‌കൂളും വിജയികളായി. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. അജീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

